കൊല്ലത്ത് അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം : പ്രതി പിടിയിൽ
Wed, 22 Jun 2022

കൊല്ലം : അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ പ്രതി പിടിയില്‍. ജോനകപ്പുറം മുസ്ലിം കോളനി-551ല്‍ ജോണ്‍സണാ(61)ണ് പിടിയിലായത്.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബന്ധുവീടുകളിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആര്.ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി.എ.എസ്.ഐ. കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ്.സി.പി.ഒ. ഷാനവാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.