കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു : വലിയ അപകടം ഒഴിവാക്കി
lorry-fire


കോഴിക്കോട് കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു. പുലർച്ചെ 5 മണിയോടെ കൊയിലാണ്ടി പെട്രോൾപമ്പിനു സമീപമാണ് അപകടം ഉണ്ടായത്. ഉടൻ കൊയിലാണ്ടി ഫയർഫോഴ്സ് എത്തി തീ അണച്ചത് വലിയ അപകടം ഒഴിവാക്കി.

ലോറിയുടെ പിൻഭാഗത്തുള്ള ടയറിനാണ് തീപിടിച്ചത്. ടയർ തമ്മിൽ ഉരസി തീ പീടിച്ചെന്നാണ് കരുതുന്നത്. വടകര നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഞ്ചസാര കയറ്റി വരികയായിരുന്നു ലോറി. ലോറിയുടെ പിൻവശം കത്തി നശിച്ചു.
 

Share this story