കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : 2 മരണം
Mon, 18 Apr 2022

തൃശൂർ : ജില്ലയിലെ കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്ണു(24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ(19) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികരാണ് മരിച്ച രണ്ട് പേരും.
ടികെഎസ് പുരത്ത് തിങ്കളാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ യുവാക്കളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.