കോടഞ്ചേരി വിവാദ വിവാഹം ; ജോയ്‌സ്‌ന ഇന്നു കോടതിയില്‍ ഹാജരാകും
marriage
പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസിലാണ് ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിലെ പെണ്‍കുട്ടി ജോയ്‌സ്‌ന ഇന്ന് കോടതിയില്‍ ഹാജരാകും. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്‌സ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസിലാണ് ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ജോയ്‌സ്‌നയെ ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മകള്‍ ചതിക്കപ്പെട്ടതാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ജോയ്‌സനയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്റെയും ജോയ്‌സ്‌നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. 

Share this story