കൊച്ചി കൂട്ടബലാത്സംഗം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി, മതിയായ ചികിത്സ ഉറപ്പ് വരുത്തും ; മന്ത്രി വീണാ ജോര്‍ജ്

veena george

കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. 
നഗരത്തിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം എട്ടുമണിയോടെയാണ് മോഡലായ യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീണു. ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കള്‍ കാറില്‍ കയറ്റി. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.അവശനിലയിലായ യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 

Share this story