കൊച്ചിയിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസ് : യുവാവ് പിടിയിൽ

ddd

തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിപോലീസ് പിടിയിൽ. പൊന്നുരുന്നി സ്വദേശി അര്‍ഷല്‍കുമാര്‍ (20)നെയാണ് ഹില്‍പാലസ് പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന യുവതിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞത്. ഗര്‍ഭഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് യുവതിയോട് പറഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനു വേണ്ടി അര്‍ഷലുമായി ആശുപത്രിയില്‍ പോകുന്നതിന് പലതവണ യുവതി ശ്രമിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

പരാതി കൊടുത്ത വിവരമറിഞ്ഞ് അര്‍ഷല്‍ യുവതിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. കേസ് പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് യുവതിയെകൊണ്ട് അര്‍ഷലിനെ വിളിച്ചു വരുത്തിയശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
 

Share this story