കൊച്ചി ബലാത്സംഗം ; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും

police jeep

കൊച്ചി കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ വിട്ടുകിട്ടാനുള്ള അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചശേഷം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും.

പള്ളിമുക്കിലെ പബ്ബ്, ഭക്ഷണം കഴിച്ച ഹോട്ടല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ എത്തിച്ചാവും തെളിവെടുപ്പ്. പ്രതികള്‍ക്ക് ലഹരി മാഫിയുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാജസ്ഥാന്‍ സ്വദേശിയും മോഡലുമായ ഡിമ്പിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ്, വിവേക്, നിതിന്‍ എന്നിവരാണ് റിമാന്‍ഡിലുളളത്.

Share this story