കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍ ; ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍

kochi metro

കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍ കണ്ടെത്തി. ആലുവയിലെ 44ാം നമ്പര്‍ പില്ലറില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. തറ നിരപ്പില്‍ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളല്‍ കാണപ്പെട്ടത്. എന്നാല്‍ വിള്ളലില്‍ ആശങ്ക വേണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അറിയിച്ചു.

 ഏതാനും മാസങ്ങളായി ചെറിയ തോതില്‍ വിള്ളല്‍ കാണുന്നുണ്ടെന്നും ക്രമേണ വിടവ് വര്‍ധിച്ച് വരുന്നതായും സമീപവാസികള്‍ പറയുന്നു. വിള്ളല്‍ ശ്രദ്ധയില്‍ പെട്ടെന്നും പരിശോധനയില്‍ തൂണിന്റെ ഘടനയെ ബാധിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

Share this story