കിഫ്ബി ഇടപാട് : തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്
thomas issac

തിരുവനന്തപുരം : കിഫ്ബി ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. എന്നാൽ, ഹാജരാവുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഐസക് പ്രതികരിച്ചു. ഇ.ഡിയുടെ ലക്ഷ്യം എന്തെന്ന് അറിയില്ല. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാവും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുകയെന്നും ഐസക് വ്യക്തമാക്കി.

ആർബിഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല.വിരട്ടിയാൽ പേടിക്കും എന്നാണ് കരുതിയിരുന്നത്. കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ഈ മാസം 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസയക്കുന്നത്. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. എന്നാല്‍, ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്‍റെ പ്രതികരണം.

Share this story