കേരളത്തില്‍ മതഭീകരവാദം വര്‍ധിച്ചുവരുന്നു : കെ സുരേന്ദ്രന്‍
സിപിഐഎം സ്ത്രീകളെ പൂര്‍ണമായി തഴഞ്ഞെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തില്‍ മതഭീകരവാദം വര്‍ധിച്ചുവരികയാണെന്നും നിലവിലെ സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 

ക്രിസ്ത്യന്‍ സമുദായത്തിലെ ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതംമാറ്റി ഭീകരവാദത്തിന് അയക്കുന്ന ലൗ ജിഹാദ് ഇപ്പോഴും കേരളത്തില്‍ തുടരുകയാണ്. പൊതുസമൂഹത്തിന് ഭീഷണിയായ, വര്‍ഗീയതയ്ക്കും മതഭീകരതയ്ക്കുമെതിരെ ശക്തമായ പോരാട്ടത്തിന് ബിജെപി തുടക്കമിടും. കെ സുരേന്ദ്രന്‍ പറഞ്ഞു.

‘ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന, സമൂഹം ഒറ്റപ്പെടുത്തേണ്ട രാജ്യദ്രോഹ പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. അതിഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ ഭീകരത കുഴപ്പമില്ലാത്തതാണെന്ന് പറയാന്‍ കേരളത്തിലെ സെക്യുലര്‍ പാര്‍ട്ടി എന്നവകാശപ്പെടുന്ന ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു? കേരളത്തിലെ ഒരു വിഭാഗം മുസ്ലിങ്ങളെ വശീകരിക്കാനുള്ള തെറ്റായ സമീപനമാണ് സിപിഐഎമ്മിന്റെത്. ഇത് കേരളത്തിന് വലിയ ഭീഷണിയാണ്’. ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Share this story