സാക്ഷരതാ രംഗത്തെ നേട്ടം ഉന്നതവിദ്യാഭ്യാസരംഗത്ത് കൈവരിക്കാൻ കേരളത്തിനായില്ലെന്ന് സുപ്രീംകോടതി

google news
supream court

ദില്ലി: സാക്ഷരതയിൽ കൈവരിച്ച  നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. 

സെറ്റ് പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾക്കെതിരെ എൻഎസ്എസ് നല്കിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം. വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് പരീക്ഷ പാസാക്കാൻ വ്യത്യസ്ത മാർക്ക് നിശ്ചയിച്ചതിനെതിരെയാണ് എൻഎസ്എസ് ഹർജി നല്കി നല്കിയത്. പൊതു, സംവരണ വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത മാർക്ക് നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 

രണ്ടായിരത്തി പതിനെട്ടിലെ വിഷയമാണ്  ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിച്ചത്.

Tags