കേരള സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നു ; വിമര്‍ശനവുമായി വി ഡി സതീശന്‍

v d satheesan

കേരള സര്‍ക്കാര്‍ പ്രവാസികളെ നിരന്തരം അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ പരിഹാരം കാണാനോ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് സതീശന്‍ ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പ്രതിസന്ധി മൂലം എത്രയാളുകള്‍ വിദേശത്തു നിന്ന് തിരികെ വന്നുവെന്ന കണക്ക് പോലും സര്‍ക്കാരിന്റെ അടുത്തില്ല. ലോക കേരള സഭകള്‍ കൊണ്ട് പ്രവാസികള്‍ക്ക് യാതൊരു നേട്ടവുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
 

Share this story