കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കൽ : സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍
Governor

കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍. കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയാണ് ഗവര്‍ണറുടെ നോമിനി. കര്‍ണ്ണാടകയിലെ കേന്ദ്ര സര്‍വ്വകലാശാല വിസി പ്രൊ ബട്ടു സത്യനാരായണയാണ് യുജിസി നോമിനി.സര്‍വ്വകലാശാലയുടെ നോമിനിയെ ഒഴിച്ചിട്ടാണ് ഗവര്‍ണറുടെ ഉത്തരവ്.

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലാണ് ഗവര്‍ണറുടെ പുതിയ നടപടി.വിസിയെ നിയമിക്കന്നതിനുള്ള അധികാരം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പരിഗണനയിലാണെന്നാണ് വിവരം. ഈ സഹാചര്യത്തിലാണ് ഗവര്‍ണറുടെ ധൃതിപിടിച്ച നീക്കമെന്നാണ് സൂചന.ഗവര്‍ണറുടെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ഇതിനകം വിമര്‍ശനം ഉയർന്നു കഴിഞ്ഞു.
 

Share this story