കേരള ഷോളയാര്‍ ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു
sholayar dam

കേരള ഷോളയാര്‍ ഡാമിൽ ജലനിരപ്പ് 2658 അടി ആയതിനെ തുടർന്ന് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 2663 അടിയാണ്. ഷോളയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാലും തമിഴ്‌നാട് ഷോളയാര്‍ ഡാമില്‍ നിന്നു വെള്ളം എത്തിച്ചേരുന്നതു കൊണ്ടും, ഡാമിലേക്കുള്ള നിലവിലെ നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രരംഭനടപടികളുടെ ഭാഗമായാണ് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ചാലക്കുടി പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Share this story