കേരള പാരാമെഡിക്കൽ ഓണേഴ്സ് ഫെഡറേഷൻ മൂന്നാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ

trfdxvc

കണ്ണൂർ: കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ KPLOF ന്റെ മൂന്നാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 18, 19 തീയ്യതികളിലായി കണ്ണൂർ എക്സോറ കൺവെൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിക്കമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു. തീരുമാനിച്ചിട്ടുണ്ട്.സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, മെഡിക്കൽ എക്സ്പോ, സാംസ്കാരിക സമ്മേളനം, സോവനീർ പ്രകാശനം, പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി  ജനുവരി 26 വ്യാഴാഴ്ച രാവിലെ 9.30 ന് ചാവശ്ശേരി പറമ്പ് കോളനിയിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ഡോക്ടർമാരുടെ സേവനം, മരുന്ന് വിതരണം, രക്തപരിശോധന എന്നിവ ഉണ്ടായിരിക്കും.മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയും . സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 31ന് ജില്ലാ ബ്ലഡ് ബാങ്കിൽ സംഘടനയുടെ അംഗങ്ങൾ രക്തദാനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ടി.ജെ.ജോസഫ്, ജില്ലാ സിക്രട്ടറി കെ.സുരേ ന്ദ്രൻ, ജില്ലാ ട്രഷറർ എൻ.ടി.ലതിക, ജോയിന്റ് സിക്രട്ടറി ലേഖ വിനേ ഷ്. വൈസ് പ്രസിഡണ്ട് കെ.എൻ. ശ്രീജിത്ത് പങ്കെടുത്തു.

Share this story