ഹരിതകര്‍മ്മ സേനയിലൂടെ ശുചിത്വകേരളം സാക്ഷാത്കരിക്കും : മന്ത്രി ജെ. ചിഞ്ചുറാണി

google news
വോളന്ററ് സേന ; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും : ക്യാപ്റ്റന്‍മാര്‍ക്ക് പരിശീലനം ഫെബ്രുവരി 19 മുതല്‍

കൊല്ലം : ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാതല ഹരിതകര്‍മ്മസേന സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പിന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഹരിതസേനയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകണം. 

വീട്ടമ്മമാര്‍ക്ക് തൊഴിലും വരുമാനവും നല്‍കി കൂടുതല്‍ വീടുകളിലേക്ക് മാലിന്യനീക്ക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റം സാധ്യമാക്കാം-മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ അധ്യക്ഷനായി. ഹരിതമിത്രം ലോഗോ, സി.ഡി, കൈപുസ്തകം എന്നിവ പ്രകാശനം ചെയ്തു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തദ്ദേശസ്ഥാപനങ്ങളെയും ഹരിതകര്‍മ്മ സേനകളെയും ആദരിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക് 'ഹരിതസംഗമം, ഹരിതമിത്രം മൊബൈല്‍ ആപ്പ്' വിഷയാവതരണം നടത്തി. 

ജില്ലയിലെ മികച്ച ഹരിതകര്‍മ്മസേന സംരംഭങ്ങളുള്ള ശാസ്താംകോട്ട, നെടുമ്പന, ചിതറ ഗ്രാമപഞ്ചായത്തുകളുടെയും കൊട്ടാരക്കര, കരുനാഗപ്പള്ളി നഗരസഭകളുടെയും ഗ്രൂപ്പ്ചര്‍ച്ചയും അവതരണവും നടത്തി. അജൈവ പാഴ്വസ്തുശേഖരണവുമായി ബന്ധപ്പെട്ട ഏകീകൃത നിരീക്ഷണത്തിനാണ് സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം മൊബൈല്‍ ആപ്ലിക്കേഷന്‍.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെ.രതീഷ് കുമാര്‍, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള, വിവിധ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags