ഈ ചിത്രം എല്ലാവരും മനസില്‍ സൂക്ഷിക്കുക'; പാര്‍ലമെന്റിലെ സൗഹൃദ ചിത്രത്തെ കുറിച്ച് ഹരീഷ് പേരടി
hareesh
. ഇനിയെങ്കിലും എല്ലാ പാര്‍ട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക…

എംപിമാരുടെ പാര്‍ലമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഹരീഷ് പേരടി. പഴയതും പുതിയതുമായ പാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം സ്പീക്കര്‍ എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സെന്‍ട്രല്‍ ഹാളില്‍ ഒത്തുചേര്‍ന്നപ്പോഴുള്ള ചിത്രങ്ങള്‍ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
രാഹുല്‍ഗാന്ധി, കനിമൊഴി,കെ. ാേസി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ഗൌരവ് ഗോഗോയ്, എ എം ആരിഫ്, എ എ റഹിം, എം ബി രാജേഷ് എന്നിവരാണ് സൗഹൃദം പുതുക്കി ഒത്തുചേര്‍ന്നത്. 'ഈ ചിത്രം എല്ലാ അണികളും മനസ്സില്‍ സൂക്ഷിക്കുക.. ഇനിയെങ്കിലും എല്ലാ പാര്‍ട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക… ഉമ്മ വെക്കുക.. എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക… ജീവിതം ഒന്നേയുള്ളൂ..' ചിത്രം പങ്കുവച്ച് കൊണ്ട് ഹരീഷ് പേരടി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;
മതവും രാഷ്ട്രീയവും അന്ധവിശ്വാസികള്‍ക്കുള്ളതല്ല…ബുദ്ധിമാന്‍മാര്‍ക്കുള്ളതാണ്…അന്ധവിശ്വാസികള്‍ രക്തസാക്ഷികളാവും..അതി ബുദ്ധിമാന്‍മാര്‍ അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലില്‍ ഇണ ചേര്‍ന്ന് ജീവിച്ചുകൊണ്ടിരിക്കും…വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പ്പരം പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തവനും പൊതുമുതല്‍ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടും..ഈ ചിത്രം എല്ലാ അണികളും മനസ്സില്‍ സൂക്ഷിക്കുക..ഇനിയെങ്കിലും എല്ലാ പാര്‍ട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക…ഉമ്മ വെക്കുക..എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക…ജീവിതം ഒന്നേയുള്ളൂ..'

Share this story