കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ

google news
suspended

കാട്ടാക്കട ബസ് സ്റ്റേഷനിലെ അതിക്രമം: നാല് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം. കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ നാല് കെ.എസ്.ആർ.ടി.സി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

കെ.എസ്.ആർ.ടി.സി ആര്യനാട് യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് നിർദ്ദേശം നൽകി.

Tags