കാസര്‍കോട്ട് ഒഴുക്കില്‍പെട്ട റിട്ട.അധ്യാപികയുടെ മൃതദേഹം കണ്ടെത്തി
kasargod-latha


കാസർകോട് : വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്നലെ രാവിലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വെസ്റ്റ് എളേരി കൂരാംകുണ്ടിലെ കുളത്തൂര്‍ ലത(55)യുടെ മൃതദേഹം കണ്ടെത്തി. പരപ്പ വില്ലേജിൽ ഉൾപ്പെട്ട കിനാനൂർ റിസർവ് വനത്തിലെലെ പ്ലാച്ചികര ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയിലാണു കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്. 

പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട.അധ്യാപികയാണ്. വീടിന് തൊട്ടടുത്തുള്ള തോട്ടില്‍ ഒഴുക്കില്‍ പെട്ടതായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തിയത്. ഏക മകന്‍ രാജ് കൃഷ്ണ.

Share this story