കാസർഗോഡ് വൻ മയക്കുമരുന്ന് വേട്ട : രണ്ടുപേർ അറസ്റ്റിൽ
ARRESTED

കാസർഗോഡ് : നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു പൊലിസ് നടത്തിയ റൈഡിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം. ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടു​പേർ അറസ്റ്റിൽ. മാടായി സ്വദേശി നിഷാം. എ (32), കണ്ണൂർ തോട്ടടയിലെ മുഹമ്മദ്‌ താഹ(20) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെ. പി ശ്രീഹരി യുടെയും നേതൃത്വത്തിലാണ് റെയ്ഡ്.

Share this story