കാസർഗോഡ് ജില്ലയിലെ വന​മേഖലയിൽ ഉരുൾപൊട്ടി ; ജനവാസമേഖലയിലേക്ക് വെള്ളമൊഴുകി, ഗതാഗത തടസം
lamndslide

കാസർകോ ട്: ജില്ലയിലെ വന​മേഖലയിൽ ഉരുൾപൊട്ടിയതായി സൂചന. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി മേഖലയിൽ വനത്തിലാണ് ഉരുൾപൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ മണ്ണിടിഞ്ഞ് മരുതോം-മാലോം മലയോര പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

റോഡുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായമോ പരിക്കോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസിൽദാർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിവർ സ്ഥല​ത്തെത്തി. ഉരുൾപൊട്ടിയ ഭാഗം കൃത്യമായി അറിയാനുള്ള പരിശ്രമത്തിലാണ് അധികൃതർ. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം നൽകി. 

Share this story