കാസർകോട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
stolen

മഞ്ചേശ്വരം: പൂട്ടിയിട്ട വീട്ടിൽ നിന്ന് എട്ടുപവൻ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തു. ഉപ്പളയിലെ വ്യാപാരിയും മഞ്ചേശ്വരം പൊസോട്ട് സ്വദേശിയുമായ റസാഖിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.റസാഖും കുടുംബവും ഞായറാഴ്ച വൈകീട്ട് വീട് പൂട്ടി മംഗളൂരൂവിലെ ആശുപത്രിയിൽ പോയിരുന്നു. രാത്രി പത്തര മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിപ്പെട്ടത്. വാതിലിന്റെ പൂട്ട് കമ്പിപ്പാര കൊണ്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് നിഗമനം.

മോഷ്ടാക്കളുടേതെന്ന് കരുതുന്ന ടോർച്ച് വീടിന് പിറകുവശത്ത് കൂട്ടിയിട്ട മണലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായും പരിശോധന നടത്തി.

Share this story