കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ജീവനക്കാരൻ പിടിയിൽ
Sun, 31 Jul 2022

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിൽ. 2647 ഗ്രാം സ്വർണ മിശ്രിതം ഒളിച്ചുകടത്താൻ ശ്രമിച്ച ജീവനക്കാരൻ മുഹമ്മദ് ഷമീമിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. റൺവേയോട് ചേർന്ന ഭാഗത്തുനിന്നാണ് പരിശോധനക്കിടെ ഇയാൾ പിടിയിലായത്.