കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ റിപ്പബ്ലിക് ദിന സന്ദേശം

hgfdx


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക്  പരമാധികാരവും ഭരണഘടനയും നിലവിൽ വന്നിട്ട് ഇന്നേക്ക് 74 വർഷം. മറ്റൊരു രാജ്യത്തുമില്ലാത്ത വിധം വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ ഒരുമിപ്പിക്കുന്നത് നമ്മുടെ ഭരണഘടനയാണ്.

അതിവിശാലവും വൈവിധ്യപൂർണവുമായ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഉൾകൊള്ളാൻ നമ്മുടെ ഭരണഘടനക്ക് സാധിച്ചിട്ടുണ്ട്. സമഗ്രമായ ഭരണഘടനയുടെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഏറെ കീർത്തി നേടിയവരാണ് നാം. എന്നാൽ ഭരണഘടനയുടെ അന്തഃസത്തയെ തകർക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ട കാലമാണിത്.

വൈദേശികാധിപത്യത്തിൽ നിന്നും നാം പൊരുതി നേടിയ പരമാധികാരം ആരുടെ മുമ്പിലും പണയം വെക്കാതെയും മുൻഗാമികളായ രാഷ്ട്ര തന്ത്രജ്ഞർ  വിശാലമായ കാഴ്ചപ്പാടുകളിലൂടെ രൂപീകരിച്ച ഭരണഘടനാ മൂല്യങ്ങളെ അവഗണിക്കാതെയും മുന്നോട്ടുപോയാൽ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഇനിയുമുയരും.  ഭരണഘടനയുടെ അന്ത:സത്തയും ഈ ജനാധിപത്യ റിപ്പബ്ലിക് രാജ്യത്തിന്റെ പെരുമയും നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
 

Share this story