കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും എം. ഡി. എം. എയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍
sklos
 
 കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനിലെത്തിയ രാജധാനി എക്‌സ്പ്രസില്‍  മാരകമയക്കുമരുന്നായ എം. ഡി. എം. എയുമായി യുവാവ് അറസ്റ്റിലായി. 600ഗ്രാം എം. ഡി. എം. എയുമായി കോഴിക്കോട് കൊടുവള്ളി  സ്വദേശി എന്‍. എം ജാഫറിനെയാണ് ആര്‍. പി. എഫും എക്‌സൈസും നടത്തിയ സംയുക്ത റെയിഡില്‍ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ് പ്രസിലാണ് രഹസ്യവിവരമനുസരിച്ച് റെയ്ഡ് നടത്തിയത്. ഇയാള്‍ കോഴിക്കോട്ടേക്ക് വില്‍പനയ്ക്കായി കൊണ്ടു പോവുകയായിരുന്നുവെന്നാണ്  പൊലിസ് നല്‍കുന്ന വിവരം.നേരെത്തയും ട്രെയിനില്‍ ഇയാള്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് സൂചന.

Share this story