ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല
Tue, 24 Jan 2023

കണ്ണൂർ : ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല. വിവാദ ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിന് ക്യാമ്പസ് ഡയറക്ടർ എസ്എഫ്ഐക്ക് അനുമതി നൽകിയില്ല. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വച്ച് പ്രദർശനം നടത്താനായിരുന്നു തീരുമാനം. ഔദ്യോഗിക പരിപാടികൾ മാത്രമാണ് സെമിനാർ ഹാളിൽ നടത്താറുള്ളതെന്നാണ് ഡയറക്ടറുടെ വാദം. എന്നാൽ ക്യാമ്പസിൽ എവിടെയും പ്രദർശനം അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ തീരുമാനം. സെമിനാർ ഹാളിന് പുറത്തുവച്ച് പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐയും വ്യക്തമാക്കി.