ജീവനക്കാരുടെ എണ്ണം നന്നേക്കുറവ്, ഉള്ളവർക്ക് അമിതഭാരം,അണുബാധയെത്തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്ററുകൾ അടച്ചിട്ടു

 Kannur District Hospital

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്ററുകൾ അടച്ചിട്ടു.ഇന്നലെ രാവിലെ മുതലാണ് അണുബാധയെത്തുടർന്ന് അസ്ഥിരോഗ, ഇ.എൻ.ടി.വിഭാഗം ഒപ്പറേഷൻ തീയറ്ററുകൾ അടച്ചിട്ടത്.കഴിഞ്ഞ ദിവസങ്ങളിൽ തീയറ്ററുകളിൽ നിന്നും സാമ്പിൾശേഖരിച്ച് പതിവ് പോലെ പരിശോധനക്കയച്ച് കിട്ടിയ റിപ്പോർട്ടിലാണ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. 

ഇത് ശരിയാക്കി വീണ്ടും പരിശോധനക്കയച്ച് റിപ്പോർട്ട് നെഗറ്റീവ് ആയി വരണമെങ്കിൽ ഇനി ഒരാഴ്ചയോളം കാത്തിരിരിക്കേണ്ടി വരുമെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാരുടെയും  പരാതി.

Share this story