കണ്ണൂർ കോർപറേഷൻ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
train

തലശേരി : കണ്ണൂർ കോർപറേഷൻ പുഴാതി സോൺ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എടക്കാട് മാളികപറമ്പിലെ എ. പ്രകാശനാണ് മരിച്ചത്. 

ചാല കട്ടിങ്ങിൽ ഇന്ന് രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ കോർപറേഷൻ പുഴാതി സോണിലെ ക്ളർക്കാണ് പ്രകാശൻ . എടക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share this story