ബൗദ്ധിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രിയ ഹോം : സ്ഥലം വിട്ടുനല്‍കിയ കമലാസനന്‍ മാസ്റ്റര്‍ അന്തരിച്ചു

google news
priyahome kamalasanan

ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രിയ ഹോം തുടങ്ങാനായി സ്ഥലം വിട്ടുനല്‍കിയ കമലാസനന്‍ മാസ്റ്റര്‍ അന്തരിച്ചു. എരഞ്ഞിപ്പാലം ഇഖ്‌റാ ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ സംവിധാനമുള്ള ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കൊല്ലം ജില്ലയില്‍ പ്രിയാ ഹോം തുടങ്ങുന്നതിനായാണ് സഖാവും തികഞ്ഞ മനുഷ്യ സ്‌നേഹിയുമായിരുന്ന കമലാസനന്‍ മാസ്റ്റര്‍ സ്വന്തം സ്ഥലം വിട്ടു നല്‍കിയത്. ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കായായി ഒരുങ്ങുന്ന പുനരധിവാസ ഗ്രാമങ്ങളുടെ കൊല്ലം ജില്ലയിലെ ആദ്യ കേന്ദ്രമാണ് പ്രിയാഹോം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലം വെളിയത്തുള്ള മൂന്നര കോടിയോളം വിലവരുന്ന വീടും സ്ഥലവും സൗജന്യമായി ഇദ്ദേഹം സര്‍ക്കാരിന് നല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്ന തങ്ങളുടെ മകളുടെ അവസ്ഥയേ തുടര്‍ന്നാണ് കൊല്ലത്ത് പ്രിയ ഹോമിനായി കമലാസനന്‍ മാസ്റ്റര്‍ സര്‍ക്കാരിന് സ്ഥലം വിട്ടു കൊടുത്തത്.

കോഴിക്കോട് ചെറുട്ടി റോഡിലെ സാന്ത്വനം എന്ന മാനസിക രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന സെക്രട്ടറി കൂടിയായിരുന്നു കമലാസനന്‍ മാസ്റ്റര്‍ . സഖാവ് സി എച്ച് കണാരന്‍ എംഎല്‍എയുടെ മകള്‍ സരോജനി ടീച്ചറുടെ ഭര്‍ത്താവാണ് അന്തരിച്ച കമലാസനന്‍ മാസ്റ്റര്‍.

Tags