കെ വി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം

kvthomas

തിരുവനന്തപുരം: കെ.വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കാൻ തീരുമാനം. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി.

സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിനാണ് കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. അതിന് ശേഷം സിപിഎമ്മും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ കെ.വി തോമസിനെ ഭരണപരിഷ്കാര കമ്മീഷന്‍ അടക്കമുള്ള പദവികളിലേക്ക് പരിഗണിച്ചിരിന്നു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച കെ.വി തോമസിനെ അവിടെ തന്നെ നിയമിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 

Share this story