സാമ്പത്തിക പ്രതിസന്ധിയിലും ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാന്‍ യന്ത്രം വാങ്ങാന്‍ കെ എസ്ആര്‍ടിസി ; വിമര്‍ശനമുയരുന്നു

google news
ksrtc
നിത്യ ചെലവുകള്‍ക്കോ മാറ്റിവച്ച തുകയല്ലെന്നാണ് വിശദീകരണം.

ഒന്നേക്കാല്‍ കോടി മുടക്കി ബസ് കഴുകാന്‍ യന്ത്രം വാങ്ങുന്നതിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ശമ്പളത്തിനോ നിത്യ ചെലവുകള്‍ക്കോ മാറ്റിവച്ച തുകയല്ലെന്നാണ് വിശദീകരണം. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരില്‍ നിന്ന് ഉയര്‍ന്നിരുന്നത്.
കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തില്‍ ബസ് കഴുകുന്ന യന്ത്രം വാങ്ങാന്‍ ഒന്നേകാല്‍ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാല്‍ മാനേജ്‌മെന്റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവില്‍ 425 വാര്‍ഷര്‍മാര്‍ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാന്‍ തീരുമാനിച്ചത്. ശമ്പളത്തിനോ നിത്യചെലവിനോ മാറ്റി വച്ച തുകയല്ല. വര്‍ക് ഷോപ്പ് നവീകരണത്തിന് വര്‍ഷം തോറും കിട്ടുന്ന മുപ്പത് കോടിയില്‍ നിന്നാണ് ചെലവ്. അതാകട്ടെ മറ്റൊന്നിനും വകമാറ്റാനും ആകില്ല. അടുത്തിടെ നിരത്തിലിറങ്ങിയ സ്വിഫ്റ്റ് ബസ്സുകളടക്കം വൃത്തിഹീനമായി കിടക്കുന്നു എന്ന് വ്യാപക പരാതിയുണ്ട്. പുതിയ യന്ത്രമാണെങ്കില്‍ മാസം തോറും 3000 ബസ്സുകള്‍ വരെ കഴുകി വൃത്തിയാക്കാം. ഒരു ബസ് കഴുകാന്‍ 200 ലിറ്റര്‍ വരെ വെള്ളം മതി.

വിവിധ തലത്തിലുള്ള 4300 ഓളം ബസുകളാണ് വൃത്തിയാക്കാനുള്ളത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലാവും യന്ത്രം സ്ഥാപിക്കുക.

തല്‍പര്യം അറിയിച്ചെത്തിയ കന്പനികളോട് ഉടന്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വര്‍ഷക്കാലം യന്ത്രത്തിന്റെ പരിപാലച്ചെലവും കരാര്‍ ലഭിക്കുന്ന കന്പനി വഹിക്കണം. കഴുകാനുള്ള വെള്ളവും രാസ വസ്തുക്കളും കെഎസ്ആര്‍ടിസി നല്‍കും.

Tags