തൃശൂർ വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഹർത്താൽ അനുകൂലികൾ ചില്ല് തകർത്ത കെ.എസ്.ആർ.ടി.സി ബസ്
dkkd

തൃശൂർ: ജില്ലയിൽ വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. പെരുമ്പിലാവിൽ ഒറ്റപ്പിലാവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. പട്ടാമ്പി ഭാഗത്ത് നിന്നും തൃശൂരിലേക്ക് വന്ന ബസിനു നേരെയാണ് കല്ലെറിഞ്ഞത്.

തൃശൂർ മുള്ളൂർക്കരയിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ചാവക്കാട് എടക്കഴിയൂരിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ പിടികൂടി. എടക്കഴിയൂർ സ്വദേശി മുഹമ്മദ് റിയാസിനെയാണ് പിടികൂടിയത്. ഇയാൾ ബൈക്കിൽ എത്തിയാണ് കല്ലെറിഞ്ഞത്. 

Share this story