കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവം : മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു
KSRTC bus accident

പാലക്കാട്: കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെ എസ് ആർ ടി സി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും അപകടത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദമായ  റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ഡ്രൈവർ  ഗതാഗത നിയമങ്ങൾ ലംഘിച്ചതായി പരാതിയുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥനത്തിലാണ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കണ്ണാടി സ്വദേശിനി ചെല്ലമ്മയാണ് മരിച്ചത്.

Share this story