തൃശ്ശൂരിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്

accident-alappuzha

തൃശൂര്‍ :  പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്. ഇന്നലെ രാത്രി 12.30നാണ് അപകടമുണ്ടായത്. കൊല്ലം-പഴനി ബസാണ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടത്. 

പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്ക് മുകളിലെ മേല്‍പ്പാത അവസാനിക്കുന്ന ഭാഗത്തുവച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുകയറിയതോടെ ഡിവൈഡറും വിളക്കുകാലും തകര്‍ന്നു. വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്.

Share this story