കെ.ആര്‍. നാരായണന്‍ നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരാഴ്ച കൂടി അടച്ചിടാന്‍ കളക്ടറുടെ നിര്‍ദ്ദേശം

protest

കെ.ആര്‍. നാരായണന്‍ നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഒരാഴ്ച കൂടി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 21 വരെയാണ് അടച്ചിടുക. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കഴിഞ്ഞ 20 ദിവസങ്ങളായി ക്യാമ്പസ് അടച്ചിട്ടിരിക്കുകയായിരുന്നു.
ജാതി വിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനനെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പരാതികളില്‍ വൈകാതെ നടപടിയുണ്ടാകും.

Share this story