കെപിസിസി നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
congress
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളിലേക്കും നേതൃത്വം കടന്നേക്കും.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ചതിനു പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളിലേക്കും നേതൃത്വം കടന്നേക്കും.

ഇന്ന് രാവിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗവും വൈകിട്ട് ഭാരവാഹിയോഗവും ചേരും. നാളെ സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗവും ചേരുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന്റെ താത്പര്യം.

Share this story