'ആസാദ് കശ്മീര്‍' : കെ ടി ജലീലിനെതിരെ കടുത്ത പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
km shaji kt jaleel

കോഴിക്കോട്: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കടുത്ത പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എഴുതിയ വലിയ അബദ്ധത്തെ ജലീൽ നാടിന്റെ നന്മക്ക് വേണ്ടി എന്ന് പറഞ്ഞു പിൻവലിക്കുന്നത് അതിലും വലിയ അപരാധമാണെന്നും കെ എം ഷാജി പറഞ്ഞു. ഇന്ത്യൻ അധിനിവേശ കശ്മീർ എന്നും ആസാദി കശ്മീർ എന്നും പറഞ്ഞതിൽ ജലീലിന് ഇപ്പോഴും ഒരു തെറ്റും തോന്നുന്നില്ല എന്നാണിത് കാണിക്കുന്നത്.

തരാതരം അബ്‍ദുള്‍ ജലീൽ എന്നും ഡോക്ടർ എന്നും പേരെഴുതുന്ന ജലീൽ എഴുതിയതിന് ഒരു സമുദായത്തെ മൊത്തമാണ് ആര്‍എസ്എസുകാര്‍ തെറി പറയുന്നത്. ദയവ് ചെയ്തു ഇത്തരം വിഡ്ഢിത്തങ്ങൾ നിർത്തണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു. നാട്ടിൽ നന്മയുണ്ടാവാൻ ജലീലൊന്നു വായ പൂട്ടിയാൽ മതി. ലീഗിനെ അടിക്കാൻ സിപിഎം കൊണ്ടു നടന്ന ഒരു ടൂൾ മാത്രമാണ് ജലീൽ. അങ്ങനെ ഒരാളെ താങ്ങിയതിന്റെ ഫലമാണ് ഇപ്പോൾ സിപിഎം അനുഭവിക്കുന്നത്.

Share this story