കെ റെയില്‍ സമരം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ ഇന്ന് നടപടിയുണ്ടാകും
Sat, 23 Apr 2022

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടി വീഴ്ത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ ഷബീറിനെതിരായ അച്ചടക്ക നടപടി
കെ റെയിലിനെതിരെ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടി വീഴ്ത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടാകും.
ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് നല്‍കിയിരുന്നു. കഴക്കൂട്ടത്ത് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരന്‍ സമരക്കാരില്‍ ഒരാളെ ചവിട്ടിയത്. പൊലീസുകാരനെതിരെ നടപടി വേണമെന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.