നാക്ക് പിഴയാണെന്ന് കെ.സുധാകരൻപറഞ്ഞ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന്: രമേശ് ചെന്നിത്തല

google news
ramesh chennithala


കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍,നെഹ്‌റു അനുസ്മരണത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇങ്ങെനെയൊരു നാക്കുപിഴ ഉണ്ടായത് അത് അദ്ദേഹം തന്നെ തിരിത്തി കഴിഞ്ഞു. സ്വാഭാവികമായും ഒരു പ്രസംഗത്തിനിടയില്‍ ഒരു വാചകത്തില്‍ വന്നൊരു പിഴവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അദ്ദേഹം നാക്ക്പിഴയാണെന്ന് പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനി അതില്‍ ഒരു വിവാദമുണ്ടാകേണ്ട സാഹചര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും നിലനില്‍ക്കുന്നത് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മതേതര നിലപാടുകള്‍ക്കനുസരിച്ച് തന്നെയാണ്. ആ മതേതര നിലപാടില്‍ ഞങ്ങള്‍ ഒരിക്കലും വെള്ളം ചേര്‍ക്കുകയില്ല. ഇത് കോണ്‍ഗ്രസിന്റെ എക്കാലത്തേയും നിലപാടാണ്

കെ സുധാകരന്‍ തികഞ്ഞൊരു മതേതര വാദി തന്നെയാണ്. അദ്ദേഹത്തിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ബിജെപിയുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കറ തീര്‍ന്ന ഒരു മതേതരവാദിയായിട്ട് തന്നെയാണ് കെ സുധാകരന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും അദ്ദേഹത്തിന് രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതും. അതുകൊണ്ട് ഈ കാര്യത്തില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 

ഇക്കാര്യത്തിലുണ്ടായത് നാക്ക് പിഴയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ ആശങ്ക സ്വാഭാവികം പിഴവ് സുധാകരന്‍ തിരിത്തിയതോടെ ആ അദ്ധ്യയം അവസാനിച്ചു തീര്‍ച്ചയായും ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരിമിച്ച് ഒറ്റകെട്ടായി മുന്നോട്ട് പോകും. ഇപ്പോള്‍ ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് കണ്ടു ഒരു കത്ത് സുധാകരന്‍ കൊടുത്തു എന്നതരത്തില്‍ അത് തികച്ചും അടിസ്ഥാന രഹിതമാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു അങ്ങനെ ഒരു കത്ത് ഹൈക്കമാന്റിന് നല്‍കീട്ടില്ല അങ്ങനെയൊരു സാഹചര്യവുമില്ല വെറുതെ അനാവശ്യമായ മാധ്യമസൃഷ്ടിയാണ് ഈ വാര്‍ത്ത.

Tags