'കെ സുധാകരൻ പണ്ടേ ബിജെപിയിൽ എത്തേണ്ടതായിരുന്നു' : ഇ പി ജയരാജൻ

google news
e p jayarajan

കണ്ണൂർ : സുധാകരൻ കോൺഗ്രസിനകത്ത് സ്ഥാനം  ലഭിക്കാത്തത്  കൊണ്ട് മുൻപ്  ബി ജെ പിയിൽ ചേരാൻ ചെന്നൈയിൽ പോയ ആളാണെന്ന് എൽഡിഎഫ് കൺവീനർ  ഇ.പി ജയരാജൻ. ബിജെപി ആർ എസ് എസ് രാഷ്ട്രീയ തന്ത്രം വിജയിക്കുന്നതാണ് സുധാകരന്റെ പരമാശത്തിൽ കണ്ടത് . നെഹ്‌റുവിനെ ആർ എസ് എസുമായി  ബന്ധപ്പെടുത്തുമ്പോൾ കോൺഗ്രസിന്റെ അവസ്ഥ എവിടെയാണ് എത്തിനിൽക്കുന്നത് എന്ന് വ്യക്തമാണ് .ഇത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്. ലീഗിന്റെ കാര്യം  അവർ തന്നെ  തീരുമാനിക്കട്ടെ .ശരിയായ  തീരുമാനം  സ്വീകരിച്ചില്ലെങ്കിൽ അത് അവരെ  തന്നെ ബാധിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

തിരുവനന്തപുരം കോർപറേഷൻ നിയമന വിവാദം ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത് തപ്പുന്നത് പോലെയാണെന്നും ജയരാജൻ വിമർശിച്ചു. കത്തിന്റെ പേരിൽ  ഒരു നിയമനവും
ആര്യ രാജേന്ദ്രൻ നടത്തിയിട്ടില്ല .ജോലി ആവശ്യത്തിന്  പലരും എന്നെയും സമീപിക്കാറുണ്ട് .മറ്റു പാർട്ടിക്കാരും ഇങ്ങനെ ചെയ്യാറുണ്ട്, അത് സാധരണയാണ്. പക്ഷെ   നിയമ വിരുദ്ധമായ  ഒരു നിയമനവും തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ല .ആ കത്ത് വ്യാജമാണ്. 

ഗവർണർ തൻറെ  തെറ്റ് തിരുത്തണമെന്നും  ഗവർണർ  ഒഴിഞ്ഞു പോകുന്നതാണ് കേരളത്തിന് നല്ലത് എന്നും ഇ പി ജയരാജൻ പറഞ്ഞു.തിരുവനന്തപുരത്ത്  നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാതിരുന്നത് ചികിത്സയിലായിരുന്നത്  കൊണ്ടാണെന്നും യാത്ര പ്രയാസകരമായത്കൊണ്ട് പാർട്ടി ലീവ്  അനുവദിച്ചിരുന്നു എന്നും ജയരാജൻ പറഞ്ഞു.എംവി ഗോവിന്ദൻ  പോളിറ്റ് ബ്യൂറോ അംഗമായത് കൊണ്ട് തനിക്ക്  ഒരു ഈഗോയും ഇല്ല. അത്തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ഇ പി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags