പ്രതിഷേധത്തിനിടയിലും മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയില്‍ :ഏതുവിധേനെയും തടയുമെന്ന് പ്രതിപക്ഷം
K Rail
തിരുവനന്തപുരം :സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ നടപടികള്‍ക്ക് ആക്കം കൂട്ടി കെ റെയില്‍. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മുന്നറിയിപ്പില്ലാതെയുള്ള കല്ലിടല്‍ നടപടികള്‍ക്കാണ് നീക്കം.

തിരുവനന്തപുരം :സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ നടപടികള്‍ക്ക് ആക്കം കൂട്ടി കെ റെയില്‍. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് മുന്നറിയിപ്പില്ലാതെയുള്ള കല്ലിടല്‍ നടപടികള്‍ക്കാണ് നീക്കം. എന്നാല്‍ സര്‍വേ നടപടികള്‍ ഏത് വിധേനയും തടയുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. അതേസമയം പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് തടയാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ 20 ദിവസത്തിന് ശേഷമാണ് വ്യാഴാഴ്ച ആരംഭിച്ചത്. എന്നാല്‍ പ്രതിപക്ഷ സംഘടനകളടക്കം സമരം ശക്തമാക്കി രംഗത്തിറങ്ങിയതോടെ രണ്ടാം ദിനവും സര്‍വേ നടപടികള്‍ പ്രതിസന്ധിയിലായി. തിരുവനന്തപുരത്തെയും കണ്ണൂരേയും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിര്‍ണായകമായ മറ്റൊരു നീക്കത്തിനാണ് കെ റെയില്‍ ലക്ഷ്യമിടുന്നത്. 

യാതൊരു മുന്നറിയിപ്പും നല്‍കാതെ ബന്ധപ്പെട്ട പ്രദേശങ്ങളിലെത്തി കല്ലുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഏതെങ്കിലും രീതിയില്‍ പ്രതിഷേധമുണ്ടായാല്‍ തടയാന്‍ പോലീസിന്റെ ഇടപെടല്‍ തുടരും. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കാന്‍ തന്നെയാണ് സാധ്യത.

Share this story