കെ സുധാകരന്റെ വിവാദ പ്രസ്താവനയിലെ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി കെ മുരളീധരന്‍

k muraleedharan

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയിലെ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി കെ മുരളീധരന്‍. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന കെ സുധാകരന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് കെ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കെപിസിസി അധ്യക്ഷനായി തുടരുന്നതിന് കെ സുധാകരന് യാതൊരു തടസവുമില്ല. വിവാദത്തെ ആ വിധത്തില്‍ വ്യാഖ്യാനിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ രണ്ടാമൂഴവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നാണ് കെ മുരളീധരന്‍ പറയുന്നത്.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷനെ തള്ളുന്ന തരത്തിലുള്ള പ്രതികരണമാണ് കെ മുരളീധരന്‍ നടത്തിയത്. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെ സുധാകരന്‍ തിരുത്തണമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. ആര്‍എസ്എസുമായി സന്ധി ചെയ്യാനില്ല. സുധാകരന്‍ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാല്‍ പാര്‍ട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നുമാണ് മുന്‍പ് മുരളീധരന്‍ പറഞ്ഞത്.

Share this story