പാല നഗരസഭ ചെയര്‍പേഴ്സണായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു

josin

പാല: നഗരസഭ ചെയര്‍പേഴ്സണായി 17 വോട്ട് നേടി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു.എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി.ഒരു വോട്ട് പേര് എഴുതി ഒപ്പിടാത്തതിനാൽ അസാധുവായി .ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.യുഡിഎഫിനൊപ്പം നിൽക്കുന്ന ജിമ്മി ജോസഫ് ആണ് വിട്ടു നിന്നത്.ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

Share this story