തൃശൂരില്‍ സ്വകാര്യ കോളേജില്‍ മഞ്ഞപ്പിത്ത വ്യാപനം; 12 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം, ഹോസ്റ്റല്‍ അടച്ചു

google news
drip

മാള ഹോളി ഗ്രേസ് കോളേജില്‍ മഞ്ഞപ്പിത്ത വ്യാപനം. 12 വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരിക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗ വ്യാപനത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഹോസ്റ്റല്‍ തമാസക്കാരല്ലാത്ത അഞ്ച് വിദ്യാര്‍ത്ഥികളുമുണ്ട്. ഒരു വിദ്യാര്‍ത്ഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. രോഗ വ്യാപനത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റും ചേര്‍ന്ന് പ്രാഥമിക പരിശോധന നടത്തി.

Tags