ജംഷീദിന്റെ മരണം ആത്മഹത്യയെന്ന് കൂടെയുണ്ടായ സുഹൃത്ത്
jam

കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണം ആത്മഹത്യയെന്ന് കൂടെയുണ്ടായ സുഹൃത്ത്. കര്‍ണാടകയില്‍ വച്ച് രണ്ട് തവണ ജംഷീദ് ആത്മഹത്യാശ്രമം നടത്തിയെന്ന് സുഹൃത്ത് ഫെബിന്‍ പറഞ്ഞു.

ജംഷീദ് പറഞ്ഞ പ്രകാരമാണ് വിനോദയാത്രക്കായി പോയത്. അവിടെയെത്തിയ ശേഷം ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് ജംഷീദ് തങ്ങളുടെ അടുത്ത് നിന്ന് എങ്ങോടോ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നര ദിവസത്തിന് ശേഷം ജംഷീദിനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആ സമയം, ജംഷീദ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റെയില്‍വേ പൊലീസ് തങ്ങളെ അറിയിച്ചെന്നും ഫെബിന്‍ പറയുന്നു.

തുടര്‍ന്ന് തിരികെ വരുന്നതിനിടയില്‍ രാത്രിയില്‍ കാര്‍ നിര്‍ത്തി ഉറങ്ങിയപ്പോഴാണ് ജംഷീദ് ഇറങ്ങിപ്പോയത്. ജംഷീദിനെ കാണാതായതോടെ പൊലീസ് പരാതി നല്‍കാനൊരുങ്ങിയപ്പോഴാണ് ഒരു ട്രെയിന്‍ അപകടം നടന്നതായി വിവരം ലഭിക്കുന്നതും ജംഷീദിനെ തിരിച്ചറിയുന്നതും. യാത്രയ്ക്കിടെ ജംഷീദിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ ആരോപണം ശരിയല്ല. ഞങ്ങള്‍ നിരപരാധികളാണെന്നും ഫെബിന്‍ പറയുന്നു.

Share this story