ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം സമുദായത്തില്‍നിന്നുള്ളയാള്‍ വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി നടേശന്‍
vellappally
തനിക്ക് ജലീലിനോട് ബഹുമാനം തോന്നി.

ശ്രീനാരായണ ഗുരു സര്‍വകലാശാല വി.സി നിയമനത്തില്‍ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം സമുദായത്തില്‍നിന്നുള്ളയാള്‍ വേണമെന്ന് കെ.ടി ജലീല്‍ തന്നോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീല്‍ വി.സിയായി നിയമിച്ചതെന്നും ജലീല്‍ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.
ഇത് കേട്ടപ്പോള്‍ തനിക്ക് ജലീലിനോട് ബഹുമാനം തോന്നി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇതിനെല്ലാം സാക്ഷിയാണ്. മുസ്ലിമായ ഒരാളെ വി.സിയാക്കിയത് തന്റെ താല്‍പ്പര്യ പ്രകാരമാണെന്ന് ജലീല്‍ പറഞ്ഞതായും വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി.
'അദ്ദേഹം മലപ്പുറത്തുകാരനാണ്, കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ വി.സിയായി ഒറ്റ മുസ്‌ലിം ഇല്ലായെന്ന കുറവു പരിഹരിക്കുകയെന്നത് അദ്ദേഹത്തിന്റെ ആവശ്യമാണ്, ഉത്തരവാദിത്തമാണ്, അത് അദ്ദേഹം ചെയ്തു' വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ് സത്യപ്രതിജ്ഞ ലംഘനമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ എന്താണ് തെറ്റുള്ളത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Share this story