വൈദേശിക അടയാളങ്ങള്‍ ഇല്ലാതാക്കേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യം: ജേക്കബ് തോമസ്
j

കണ്ണൂര്‍ : 1947ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്നും പല കാര്യങ്ങളിലും വൈദേശിക ആധിപത്യത്തിന്റെ അടയാളകള്‍ നിലനില്‍ക്കുകയാണെന്ന് റിട്ട. ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്രയുടെ  സ്റ്റേഡിയം കോര്‍ണ്ണറില്‍ നടന്ന സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇത്തരം അടയാളങ്ങളെ ഇല്ലാതാക്കേണ്ടത് നാടിന്റെ പുരോഗതിക്ക്  അനിവാര്യമാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ രൂപപ്പെട്ട സ്വദേശി ആശയം ഇന്നും സാക്ഷാത്ക്കരിക്കാന്‍ സാധിക്കാത്തതാണ് ഇവ നിലനില്‍ക്കാന്‍ കാരണം. സ്വദേശി ആശയം എത്രമാത്രം ലക്ഷ്യത്തിലെത്തിയെന്ന് ഒരോ പൗരനും ചിന്തിക്കണം. 

അസമത്വത്തിനും അനീതിക്കുമെതിരെ പോരാടിയ കെ. കേളപ്പനെപ്പോലുള്ളവരെക്കുറിച്ച് പുതുതലമുറയ്ക്ക് ഇന്നും അവബോധമില്ല. ഇതിനെല്ലാം കാരണം ഇന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലടക്കം പിന്തുടരുന്ന വൈദേശിക ആധിപത്യത്തിന്റെ കാലത്തെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പി.കെ. ശ്രീധരന്‍  അധ്യക്ഷനായി. കാ ഭാ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.കെ. ബാലറാം, അഡ്വ.എം.എ. നിസാര്‍, കേണല്‍ രാംദാസ്, ഡോ.ഷേണായി  പങ്കെടുത്തു.

Share this story