പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്'; 'സമരഭടന്മാരോട്' ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ സിപിഐഎം വിമത നേതാവ്‌
nazeer
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതിപ്പടി കയറി ഇറങ്ങുകയാണ് താനെന്ന് നസീര്‍

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിന് 'ഉപദേശവുമായി' സിപിഐഎം വിമത നേതാവ് സിഒടി നസീര്‍. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതിപ്പടി കയറി ഇറങ്ങുകയാണ് താനെന്ന് നസീര്‍ പറഞ്ഞു. പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്നും അദ്ദേഹം'സമരഭടന്മാരോട്' ഉപദേശിച്ചു.

സിഒടി നസീറിന്റെ വാക്കുകള്‍: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്ന വിഷയം അന്ന് (2013) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത വിഷയം. ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു, അന്ന് റോഡില്‍ പ്രതിഷേധിച്ചു. ആര്‍ക്ക് എങ്കിലും തോന്നുന്നു ഉണ്ടോ ഈ വ്യവസ്ഥിയില്‍ വല്ല മാറ്റം ഉണ്ടാവും? പറയാന്‍ കാരണം കണ്ണ് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ല് ഏറിഞ്ഞ് എന്ന കേസ് ഇന്നും തിര്‍ന്നിട്ടില്ല. 9 വര്‍ഷമായി നിരാപാധിത്വം തെളിയിക്കാന്‍ കോടതിപടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടന്‍മാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളു.

Share this story