ജെസ്‌നയ്ക്കായി അന്വേഷണം ഊര്‍ജ്ജിതം ; കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്

google news
jesna
2021 ഫെബ്രുവരി 19 നാണ് ജസ്‌ന തിരോധാനകേസില്‍ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്

നാല് വര്‍ഷം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ജസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍, തുടങ്ങിയവ വിദേശ രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറി. എന്നാല്‍ ഇതുവരെയും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് വിവരം.2021 ഫെബ്രുവരി 19 നാണ് ജസ്‌ന തിരോധാനകേസില്‍ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം വേ?ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ( കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്‌ന 2018 മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാണാതായ ദിവസം മുണ്ടക്കയത്തേക്ക് പോവുന്ന ശിവഗംഗ എന്ന ബസില്‍ ജസ്‌ന യാത്ര ചെയ്യുന്നത് കണ്ടവരുണ്ട്. മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കല്‍ പൊലീസും ശേഷം ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
 

Tags