വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

arrest1

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍. ചങ്ങനാശേരി കങ്ങഴ മുണ്ടത്താനം മണിയന്‍കുളം വീട്ടില്‍ സിയാദ് (35), പത്താലില്‍ വീട്ടില്‍ അബ്ദുല്‍ സലാം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് സാമൂഹികമാധ്യമങ്ങളില്‍ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രതികള്‍ പ്രചരിപ്പിച്ചത്. 

വീട്ടമ്മയുമായി സിയാദ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
 

Share this story